ജക്കാർത്ത
ഇന്തോനേഷ്യയിൽ അതിരാവിലെ റബ്ബര്വെട്ടാന്പോയ ടാപ്പിങ് തൊഴിലാളി സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങി. മലയോരമേഖലയായ ജാമ്പി പ്രവിശ്യയില് ഞയറാഴ്ചയാണ് സംഭവം.
തോട്ടത്തിലേക്ക് പോയ അമ്പതുകാരി തിരിച്ചുവരാത്തതിനെ തുടര്ന്ന് ഗ്രാമവാസികള് നടത്തിയ തെരച്ചിലിലാണ് അവശനിലയിലായ പെരുമ്പാമ്പിനെ കണ്ടെത്തിയത്. 16 അടി നീളമുള്ള പാമ്പിന്റെ വയറു കീറിപരിശോധിച്ചപ്പോള് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കാര്യമായ പരിക്കുകളൊന്നും മൃതദേഹത്തില് ഉണ്ടായിരുന്നില്ല. പെരുമ്പാമ്പ് മനുഷ്യനെ വിഴുങ്ങുന്നത് അപൂര്വ്വമെങ്കിലും മുമ്പും ഇത്തരം സംഭവം ഇന്തോനേഷ്യയില് റിപ്പോര്ട്ടുചെയ്തിട്ടുണ്ട്. 2017ലും 2018ലും സമാന സംഭവം ഉണ്ടായി. ഇരയെ അപ്പാടെ വിഴുങ്ങുന്നതാണ് പെരുമ്പാമ്പിന്റെ ശീലം. താടിയെല്ല് നന്നായി വഴക്കമുള്ളതായതിനാല് വലിപ്പമുള്ള ഇരകളെയും വിഴുങ്ങാനാകും.















