കാലടി> സർവകലാശാലകളെ തകർക്കാൻ ചാൻസലർ നടത്തുന്ന നീക്കത്തിൽ പ്രതിഷേധിച്ച് സംസ്കൃത സർവകലാശാലാ കവാടത്തിൽ അധ്യാപക– അനധ്യാപക സംഘടനകൾ പന്തൽകെട്ടി പ്രതിഷേധം ആരംഭിച്ചു. ബുധനാഴ്ച നടന്ന സമരം ഡോ. കെ എം സംഗമേശൻ ഉദ്ഘാടനം ചെയ്തു. ദിവസവും പകൽ 11.30 മുതൽ ഒന്നുവരെയും 3.30 മുതൽ അഞ്ചുവരെയും സമരം നടക്കും. ഡോ. എം കെ ഷമീർ, ഡോ. സുനിത ഗോപാലകൃഷ്ണൻ, ഡോ. ബിജു വിൻസെന്റ് എന്നിവർ സംസാരിച്ചു.
സർവകലാശാലകളുടെ അക്കാദമിക് സംവിധാനങ്ങളെ തകർക്കുന്ന ചാൻസലറുടെ വിവേകശൂന്യമായ പ്രവൃത്തികൾക്ക് അവസാനം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു. അക്കാദമിക്, ആനുകാലിക രാഷ്ട്രീയവശങ്ങൾ തുടങ്ങിയവ ചർച്ചചെയ്യുന്ന വേദിയാക്കി മാറ്റാനാണ് പ്രതിഷേധസമര സംയുക്തസമിതി തീരുമാനിച്ചിരിക്കുന്നത്.