കൊച്ചി
ദേശാഭിമാനി 80–-ാംവാർഷികത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ആഘോഷങ്ങൾ ഡിസംബർ രണ്ടിന് എറണാകുളം ദർബാർ ഹാൾ മൈതാനത്ത് നടക്കും. ആഘോഷങ്ങൾ വിജയിപ്പിക്കാൻ 1001 അംഗ സംഘാടകസമിതി രൂപീകരിച്ചു. സെമിനാറും സാംസ്കാരിക പരിപാടികളും ഉൾപ്പെടെ വിപുലമായ ആഘോഷങ്ങൾക്ക് സംഘാടകസമിതി രൂപംനൽകി.
കലൂർ ലെനിൻ സെന്ററിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു.
അനുസരിക്കാത്ത മാധ്യമങ്ങളെ തല്ലുകയും അനുസരിക്കുന്ന കോർപറേറ്റ് മാധ്യമങ്ങളെ തലോടുകയും ചെയ്താണ് കേന്ദ്ര ഭരണാധികാരികൾ മാധ്യമങ്ങളെ കീഴടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളെയും കേന്ദ്രം വരുതിയിലാക്കുന്നതുകൊണ്ടാണ് അതിലെ പല വാർത്തകളും ഇപ്പോൾ കൂടുതലാളുകളിലേക്ക് എത്താത്തത്. പുതിയ കാലത്തിന്റെ ഈ വെല്ലുവിളികൾ നേരിടാൻ ദേശാഭിമാനി ഉൾപ്പെടെയുള്ള ബദൽമാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഒന്നും രണ്ടും സ്ഥാനത്തുനിന്ന പത്രങ്ങൾക്ക് വരിക്കാർ കുറഞ്ഞപ്പോൾ ദേശാഭിമാനിക്ക് വരിക്കാരുടെ എണ്ണം കൂട്ടാനായത് പത്രത്തിന്റെ രാഷ്ട്രീയ അടിത്തറകൊണ്ടാണ്.
രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട് ബഹുജനപത്രമായി മാറുക എന്ന ദൗത്യമാണ് ദേശാഭിമാനിക്കുള്ളതെന്ന് പുത്തലത്ത് ദിനേശൻ പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ആഘോഷപരിപാടികൾ വിശദീകരിച്ചു. മേയർ എം അനിൽകുമാർ, കെ ജെ മാക്സി എംഎൽഎ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ്മണി, എസ് സതീഷ്, ന്യൂസ് എഡിറ്റർ ആർ സാംബൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് മാനേജർ ടി വി ശ്രീകുമാർ സ്വാഗതവും സിപിഐ എം ദേശാഭിമാനി ലോക്കൽ സെക്രട്ടറി എ ബി അജയഘോഷ് നന്ദിയും പറഞ്ഞു.
1001 അംഗ
സംഘാടകസമിതി
എറണാകുളം ജില്ലയിൽ ദേശാഭിമാനി 80–-ാംവാർഷിക ആഘോഷം വിജയമാക്കാൻ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ചെയർമാനും ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജർ ടി വി ശ്രീകുമാർ ജനറൽ കൺവീനറുമായി 1001 അംഗ സംഘാടകസമിതി രൂപീകരിച്ചു. മന്ത്രി പി രാജീവ്, പ്രൊഫ. എം കെ സാനു, കവി ബാലചന്ദ്രൻ ചുള്ളിക്കാട്, മേയർ എം അനിൽകുമാർ, എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്ണൻ, കെ ജെ മാക്സി, ആന്റണി ജോൺ, സംവിധായകൻ ആഷിക് അബു എന്നിവരാണ് രക്ഷാധികാരികൾ.
വൈസ് ചെയർമാൻമാർ: കെ ചന്ദ്രൻപിള്ള, സി എം ദിനേശ്മണി, എസ് ശർമ, ഗോപി കോട്ടമുറിക്കൽ, എസ് സതീഷ്, പി ആർ മുരളീധരൻ, ജോൺ ഫെർണാണ്ടസ്, എം പി പത്രോസ്, ആർ അനിൽകുമാർ, എം സി സുരേന്ദ്രൻ, സി കെ പരീത്, അഡ്വ. പുഷ്പ ദാസ്, സി ബി ദേവദർശനൻ, ടി സി ഷിബു, കെ ജെ ജേക്കബ്, പി എൻ സീനുലാൽ, സി മണി.
സബ്കമ്മിറ്റി ഭാരവാഹികൾ (ചെയർമാൻ, കൺവീനർ ക്രമത്തിൽ)
റിസപ്ഷൻ: പി ആർ മുരളീധരൻ, എ ബി അജയഘോഷ്.
പ്രോഗ്രാം: ജോൺ ഫെർണാണ്ടസ്, ആർ സാംബൻ.
ഫുഡ്: എം പി പത്രോസ്, ടി ആർ ഷൈഫിൾ.
വളന്റിയർ: ആർ അനിൽകുമാർ, കെ കെ സോമൻ.
സ്റ്റേജ്: എം സി സുരേന്ദ്രൻ, എം ദിനകരൻ.
ഫിനാൻസ്: സി കെ പരീത്, യശോദ പ്രിയദർശിനി.
പബ്ലിസിറ്റി: അഡ്വ. പുഷ്പ ദാസ്, എബി എബ്രഹാം
ഡെക്കറേഷൻ: സി ബി ദേവദർശനൻ, ടി ആർ അനിൽകുമാർ.
ട്രാൻസ്പോർട്ട്: ടി സി ഷിബു, എ ശ്യാം.
സോഷ്യൽ മീഡിയ: സി മണി, സി ശ്രീകുമാർ.