അലപ്പുഴ> അമ്പലപ്പുഴയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. കൊല്ലം അഞ്ചല്‍ അയിരനല്ലൂര്‍ വേരൂര്‍ പ്രിന്‍സാണ് മരിച്ചത്.തിരുവനന്തപുരം ഭാഗത്തേക്ക് പോയ പാഴ്സല്‍ ലോറിയും എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ദേശീയപാതയില്‍ നീര്‍ക്കുന്നം ഇജാബ മസ്ജിദിന് സമീപം പുലര്‍ച്ചെയായിരുന്നു അപകടം.ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്.