ലക്നൗ> വഴിയോര കച്ചവടക്കാരുടെ മണ്‍പാത്രങ്ങള്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കച്ചവടക്കാരുടെ മണ്‍പാത്രങ്ങളും പ്രതിമകളും വനിത ഡോക്ടര്‍ വടികൊണ്ട് അടിച്ചു തകര്‍ക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ഉത്തര്‍ പ്രദേശിലെ ലഖ്നോവിലാണ് സംഭവം.
കച്ചവടക്കാരായ ജുബൈല്‍, റുബീന, ഷംഷാദ് എന്നിവര്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് കേസ്. ഡോക്ടര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.സാധനങ്ങള്‍ നശിപ്പിക്കുന്നതും കച്ചവടക്കാരെ ഭീഷണിപ്പെടുത്തുന്നതും വിഡിയോയിലുണ്ട്