അഹമ്മദാബാദ്> ഗുജറാത്തില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ തര്‍ക്കം സാമുദായിക സംഘര്‍ഷത്തിലേക്ക് വഴിമാറി. സംഭവത്തില്‍ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരു ഭാഗത്തേക്കും അപകടകരമായ രീതിയില്‍ പടക്കം എറിഞ്ഞതോടെ അടിപിടിയും കല്ലേറും ആരംഭിക്കുകയായിരുന്നു.ചൊവ്വാഴ്ച പുലര്‍ച്ചെ പാനിഗേറ്റ് മേഖലയിലെ തെരുവില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് മത്സരാവേശത്തോടെ നടത്തിയ കരിമരുന്ന് പ്രയോഗം തര്‍ക്കത്തിന് തുടക്കമിടുകയായിരുന്നു.
അക്രമികള്‍ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീ വച്ച് നശിപ്പിക്കുകയും പൊലീസിന് നേരെ പെട്രോള്‍ ബോംബ് എറിയുകയും ചെയ്തു.