പ്രണയക്കൊലകളില്‍ 99 ശതമാനവും പെണ്‍കുട്ടികളാണ് ഇരകള്‍. അതുകൊണ്ട് തന്നെ സമൂഹത്തിന് അവള് ‘തേച്ചിട്ട് പോയവളാ’ണ്. ഇത്തരം കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സോഷ്യല്‍മീഡിയാ പോസ്റ്റുകള്‍ക്ക് താഴെ ‘അവള്‍ക്ക് അത് തന്നെ വേണം തേച്ചിട്ട് പോയിട്ടല്ലേ’, ‘തേപ്പ് ഒരു ക്രിമിനല്‍ കുറ്റമാക്കണം’, എന്നിങ്ങനെയൊക്കെയാണ് കമന്റുകള്‍.