കൊച്ചി> സർവ്വകലാശാല വെെസ് മാർ രാജിവെക്കണമെന്ന ചാന്‍സലറുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതി പ്രത്യേക സിറ്റിങ്ങിൽ പരിഗണിക്കും. വൈകിട്ട് നാലു മണിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രത്യേക സിറ്റിംഗ് നടത്തും. 9 സർവ്വകലാശാകളിലെ വെെസ് ചാൻസിലർമാർ ഇന്ന് രാവിലെ 11. 30 ന് രാജിവെയ്്ക്കണമെന്നാണ് ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ ആവശ്യപ്പെട്ടത്. ഇതുവരെ ആരും രാജി സമർപ്പിച്ചിട്ടില്ല.