മലപ്പുറം
സർവകലാശാലാ വിസിമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി അതിരുകടന്നതെന്ന് മുസ്ലിംലീഗ്. എ പി ജെ അബ്ദുൾകലാം സർവകലാശാലാ വിസിയുടെ നിയമനം റദ്ദാക്കിയാണ് സുപ്രീംകോടതി വിധി. ഈ സാഹചര്യത്തിൽ മറ്റുള്ളവരുടെകൂടി രാജി ആവശ്യപ്പെടുന്നതിനുപിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു.
ഗവർണറുടെ അസാധാരണ നീക്കത്തിനുപിന്നിലെ രാഷ്ട്രീയ അജന്‍ഡ സംശയം ഉളവാക്കുന്നു–- അദ്ദേഹം പ്രതികരിച്ചു.