കണ്ണൂര്> പാനൂര് വള്ള്യായില് യുവതിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയ സംഭവത്തില് പ്രതി പിടിയില്. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് എന്ന യുവാവ് പൊലീസില് കീഴടങ്ങുകയായിരുന്നു. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
യുവതിയെ വീട്ടിനുള്ളില് കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.നടമ്മല് കണ്ണച്ചാക്കണ്ടി വിഷ്ണുപ്രിയ (അമ്മു -23)യെയാണ് കൊലപ്പെടുത്തിയത്.
കൃത്യം നടക്കുമ്പോള് വീട്ടില് മാറ്റാരുമില്ലായിരുന്നു.അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ അച്ചന്റെ അമ്മ മരണപ്പെട്ടതിനാല് എല്ലാവരും അവിടെയായിരുന്നു. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയില് കിടപ്പുമുറിയിലായിരുന്നു മൃതദേഹം.















