കണ്ണൂർ > കണ്ണൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. പാനൂർ വള്ള്യായിൽ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല. വിഷ്ണുപ്രിയയുടെ കയ്യിലും കഴുത്തിലും ആഴത്തിൽ മുറിവുകൾ ഏറ്റിട്ടുണ്ട്. സമീപം മുഖം മൂടി ധരിച്ച ആളെ കണ്ടെന്നു അയൽവാസികൾ. ഇയാളെക്കുറിുച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു അക്രമം.















