ബീജിങ്
ചൈന ലോകത്തെ സുരക്ഷിത രാഷ്ട്രങ്ങളിൽ ഒന്നെന്ന് പൊതുസുരക്ഷാ സഹമന്ത്രി സു ഗാൻലു. കൊലപാതകനിരക്ക് ഏറ്റവും കുറവുള്ള രാഷ്ട്രങ്ങളിൽ ഒന്നാണ് ചൈന. തോക്കും സ്ഫോടനവസ്തുക്കളും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും കുറവ്. പത്തു വർഷത്തിനിടെ കുറ്റകൃത്യങ്ങളിൽ വൻ കുറവ് രേഖപ്പെടുത്തി. സിപിസി പാർടി കോൺഗ്രസിനോട് അനുബന്ധിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബലാത്സംഗം, കൊലപാതകം ഉൾപ്പെടെ രജിസ്റ്റർ ചെയ്ത ക്രിമിനൽക്കുറ്റങ്ങളിൽ 2012നെ അപേക്ഷിച്ച് 2021ൽ 64.4 ശതമാനം കുറവുണ്ടായി.
ബൗദ്ധികാവകാശ
നിയമം കർശനമാക്കും
ബൗദ്ധികാവകാശത്തിനുള്ള നിയമപരിരക്ഷ ശക്തമാക്കാൻ ചൈന. ശാസ്ത്രസാങ്കേതികരംഗത്ത് സ്വയംപര്യാപ്തത ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. ബിഗ് ഡാറ്റ, നിർമിതബുദ്ധി, ജനിതക ടെക്നോളജി മേഖലകളിൽ ബൗദ്ധികാവകാശ സംരക്ഷണത്തിന് ശക്തമായ നിയമനിർമാണം നടത്തും. ഈ രംഗങ്ങളിലെ കുത്തകവൽക്കരണം, അനാരോഗ്യകരമായ കിടമത്സരങ്ങൾ എന്നിവയ്ക്കെതിരെ കർശന നടപടി എടുക്കുമെന്നും സുപ്രീം പീപ്പിൾസ് കോർട്ട് വൈസ് പ്രസിഡന്റ് ഹി റോങ് പറഞ്ഞു.