തിരുവനന്തപുരം> 16605 നാഗർകോവിൽ സെക്ഷനിൽ പാത ഇരട്ടിപ്പിക്കൽ പ്രവൃത്തി നടക്കുന്നതിനാൽ മംഗളൂരു സെൻട്രൽ –-നാഗർകോവിൽ ജങ്ഷൻ ഏറനാട് എക്സ്പ്രസ് 21, 22, 24, 27, 30 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ –-നാഗർകോവിൽ ജങ്ഷനുമിടയിൽ റദ്ദാക്കി. 16606 നാഗർകോവിൽ ജങ്ഷൻ –-മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് 22, 23, 25,28, 31 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽനിന്നാണ് സർവീസ് ആരംഭിക്കുക. 16650 നാഗർകോവിൽ ജങ്ഷൻ –-മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് രാവിലെ 4.15 ന് പകരം 22, 23, 25, 28, 31 തീയതികളിൽ ഒന്നരമണിക്കൂർ വൈകി 5.45 ന് ആയിരിക്കും പുറപ്പെടുക.