ന്യൂഡല്ഹി> പ്രവര്ത്തനക്ഷമമായ എല്ലാ ക്യു 400 വിമാനങ്ങളുടെ എന്ജിനുകളും ഒരാഴ്ചക്കുള്ളില് പരിശോധിക്കണമെന്ന് സ്പൈസ് ജെറ്റിന് നിര്ദേശം നല്കി
ഡിജിസിഎ. ക്യാബിനില് നിന്നും പുക ഉയര്ന്നതിനെ തുടര്ന്ന് വിമാനം അടിയന്തിരമായി ഇറക്കേണ്ട സാഹചര്യം വന്നതിന് പിന്നാലെയാണ് നടപടി.
ഇത്തരത്തിലുള്ള സംഭവങ്ങള് ആവര്ത്തിച്ചാല് കര്ശന നടപടി സ്വീകരിക്കുമെന്നും ഡിജിസിഎയുടെ പ്രസ്താവനയില് പറയുന്നു. നേരത്തെ, കാബിനില് പുക ഉയര്ന്നതിനെ തുടര്ന്ന് സ്പൈസ് ജെറ്റിന്റെ ക്യൂ400 വിമാനം അടിയന്തരമായി ഹൈദരബാദില് ഇറക്കിയിരുന്നു. ഒക്ടോബര് 12ന് രാത്രിയാണ് കാബിനില് പുക ഉയര്ന്നതിനെതുടര്ന്ന് സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി ഇറക്കിയത്.
പരിശോധനക്കായി ഇന്ധനസാമ്പിളുകള് ഓരോ 15 ദിവസത്തിലും കാനഡയിലേക്ക് അയക്കാനും സ്പൈസ് ജെറ്റിന് ഡിജിസിഎ നിര്ദേശം നല്കിയിട്ടുണ്ട്.
.