കോഴിക്കോട്> കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന് അച്ഛനേയും അമ്മയേയും കുത്തി പരിക്കേല്പ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവർക്കാണു കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. മകൻ ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷാജിക്ക് കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. മല്പ്പിടുത്തത്തിനിടെ ഷൈനും പരിക്കേറ്റിട്ടുണ്ട്. ലഹരിക്ക് അടിമയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.















