കൊച്ചി > അധ്യാപികയെ ബലാത്സംഗം ചെയ്ത കേസിൽപ്രതിയായി ഒരാഴ്ചയായി ഒളിവിൽകഴിയുന്ന പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെക്കുറിച്ച് ശനിയാഴ്ചയും ഒരു വിവരവുമില്ല. മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ചത്തേക്കു മാറ്റിയിട്ടും പുറത്തുവന്നില്ല. എംഎൽഎ ഒളിവിലല്ലെന്നും ഏതുസമയവും കോടതിയിൽ ഹാജരാകാമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽഅഭിഭാഷകൻ പറഞ്ഞെങ്കിലും എംഎൽഎയുടെ പെരുമ്പാവൂർ പട്ടാലിലെ ഓഫീസും പുല്ലുവഴിയിലെ വീടും അടഞ്ഞുതന്നെ കിടന്നു.
എംഎൽഎയെക്കൊണ്ട് ഒപ്പിടാനുള്ള കടലാസുകളുമായി ശനിയാഴ്ചയും നാട്ടുകാർനെട്ടോട്ടത്തിലാണ്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽഎംഎൽഎയെ കണ്ടെത്താൻനഗരം മുഴുവൻ പോസ്റ്റർ പതിച്ച് പ്രതീകാത്മകതിരച്ചിൽ നടത്തി. ഡിവൈഎഫ്ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും എംഎൽഎ ഓഫീസിലേക്ക് കഴിഞ്ഞദിവസങ്ങളിൽമാർച്ചും നടത്തി. എംഎൽഎയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പെരുമ്പാവൂർ പൊലീസിൽപരാതിയും നൽകിയിട്ടുണ്ട്. ഞായർമുതൽതുടർച്ചയായ പ്രതിഷേധത്തിന് എൽഡിഎഫ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.