തിരുവനന്തപുരം> കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ഷണ്ടിങ്ങിനിടെ എൻജിൻ പാളംതെറ്റി. വെള്ളിയാഴ്ച പുലർച്ചെ 2.45 ഓടെയാണ് സംഭവം. ഓൾസെയിന്റ് കോളേജിന് സമീപമാണ് പാളംതെറ്റിയത്. ആർക്കും പരിക്കില്ല. ഇലക്ട്രിക്ലൈൻ മാസ്റ്റിന് കേടുപാട് സംഭവിച്ചു.
കൊച്ചുവേളിയിൽനിന്നുള്ള ട്രെയിൻസർവീസുകളെ ബാധിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽനിന്നുള്ള ന്യൂഡൽഹി കേരള എക്സ്പ്രസും വൈകി. എൻജിൻ പാളത്തിൽനിന്ന് ഏറെ വെളിയിലേക്ക് പോയതിനാൽ വൈകിട്ടോടെയാണ് ഉയർത്താനായത്. റെയിൽവേ അന്വേഷണം ആരംഭിച്ചു.