കൊച്ചി> യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി എല്ദോസ് കുന്നപ്പിള്ളിക്കെതിരായ നടപടിക്ക് സ്പീക്കറുടെ അനുമതി വേണ്ടെന്ന് സ്പീക്കര് എ എന് ഷംസീര്. നിയമസഭാംഗമായാലും നിയമം ബാധകമാണെന്നും കുന്നപ്പിള്ളിക്കെതിരെ നിയമ നടപടിക്ക് അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് ഉചിതമായ നടപടി എടുക്കും.ജനപ്രതിനിധികള് പാലിക്കേണ്ട ചില കാര്യങ്ങളുണ്ട് അത് പാലിച്ചില്ലെങ്കില് നിയമം നിയമത്തിന്റെ വഴിക്ക് പോകും. അതിന് സ്പീക്കര് തടസമാകില്ല- അദ്ദേഹം പറഞ്ഞു.
‘എല്ദോസ് കുന്നപ്പിള്ളിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുമ്പ് സ്പീക്കറുടെ അനുമതി തേടേണ്ട ആവശ്യമില്ല. നടപടി വിവരം അറിയിച്ചാല് മാത്രം മതിയെന്നും വ്യക്തമാക്കുന്ന 2021ലെ സുപ്രീംകോടതി നിര്ദേശമുണ്ട്. അറസ്റ്റ് ചെയ്ത ശേഷം അറിയിക്കേണ്ട കാര്യം മാത്രമേയുള്ളൂ’- സ്പീക്കര് കൂട്ടിച്ചേര്ത്തു.