ഭോപാൽ
മധ്യപ്രദേശിൽ എംബിബിഎസ് കോഴ്സിന്റെ പുസ്തകങ്ങൾ ഹിന്ദിയിൽ പുറത്തിറക്കുന്നു. എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള പാഠപുസ്തകത്തിന്റെ ഹിന്ദി പതിപ്പ് 16ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കും. ഇതോടെ മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദിയിൽ നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറും. മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ഫിസിയോളജി, അനാട്ടമി പുസ്തകങ്ങളുടെ ഹിന്ദി പതിപ്പ് 97 ഡോക്ടർമാർ അടങ്ങുന്ന സമിതി ഒമ്പത് മാസത്തോളമെടുത്താണ് തയ്യാറാക്കിയതെന്ന് ആരോഗ്യ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.















