തിരുവനന്തപുരം > കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതിയിലെ ഗരുതര ആരോപണങ്ങളില്‍ ഉറച്ച് യുവതിയുടെ മൊഴി. കോവളം സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കുന്നതിനിടെ കുഴഞ്ഞു വീണ യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവതി മജ്ട്രേറ്റിന് മുന്നില്‍ നല്കിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പൊലീസും കേസെടുക്കും.
പരാതി ഒത്തുതീര്‍ക്കാന്‍ കോവളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇടപെട്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. എല്‍ദോസും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ വാഹനത്തില്‍ തട്ടിക്കൊണ്ടു പോയെന്നും കേസ് പിന്‍വലിക്കാന്‍ 30 ലക്ഷം വാഗ്ദാനം ചെയ്തൂവെന്നുമാണ് മൊഴി. വഴങ്ങാത്തതോടെ എല്‍ദോസ് യുവതിയെ മര്‍ദ്ദിച്ചു. പരാതി പിന്‍വലിക്കാന്‍ പേപ്പറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചായിരുന്നു മര്‍ദ്ദനം.