കൊച്ചി
കൃത്യമായ ആസൂത്രണത്തോടെയുള്ള നഗരവികസനമാണ് കൊച്ചിക്ക് ആവശ്യമെന്ന് വ്യവസായമന്ത്രി പി രാജീവ്. ‘ബോധി 2022’ ദേശീയ നഗരവികസന സെമിനാറിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു മന്ത്രി.
ഇൻഫോപാർക്ക് വികസനം, കൊച്ചി മെട്രോ രണ്ടാംഘട്ടം, കൊച്ചി-–-ബംഗളൂരു വ്യവസായ ഇടനാഴി, ഗിഫ്റ്റ് സിറ്റി, ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്റർ തുടങ്ങി വൻ വികസനപ്രവർത്തനങ്ങളാണ് കൊച്ചിയിൽ പുരോഗമിക്കുന്നത്.
കൊച്ചി കപ്പൽശാലയിൽ വികസിപ്പിച്ച ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പുറത്തിറങ്ങിയത് അടുത്തിടെയാണ്. കൊച്ചി ആഗോളനഗരമായി വളരുന്നതിന്റെ സൂചനകളാണ് ഇതെല്ലാം. വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്നതിനാൽ സുസ്ഥിര വികസനമാതൃകയാണ് കൊച്ചിക്ക് അനുയോജ്യമെന്നും മന്ത്രി പറഞ്ഞു.