ഓസ്ലോ> വിക്രാന്തിന് ആവശ്യമായ കാബിനുകളും സ്റ്റീല് ഫര്ണിച്ചറുകളും നിര്മിച്ചു നല്കിയ മരിനാക് കേരളത്തില് ഫാക്ടറി ആരംഭിക്കാന് ശ്രമിക്കുമെന്ന് സി ഇ ഒ ടെര്ജെ നെറാസ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്ച്ചയില് വ്യക്തമാക്കി. ഏഴു രാജ്യങ്ങളില് സാന്നിധ്യമുള്ള കമ്പനിക്ക് നിലവില് കൊച്ചിയില് ഓഫീസുണ്ട്. ഇപ്പോള് വിദേശത്ത് നിര്മ്മിച്ച് കൊച്ചിയിലേക്ക് കൊണ്ടുവന്നു സ്ഥാപിക്കുകയാണ്. ഏഷ്യന് മേഖലയിലെ ആവശ്യത്തിനുള്ള ഉല്പ്പാദനം കേരളത്തില് നടത്താന് കഴിയുമോയെന്നാണ് അവര് നോക്കുന്നത്. ജനുവരിയില് കേരളത്തില് സംഘടിപ്പിക്കുന്ന നോര്വ്വിജിയന് സംരംഭകരുടെ സംഗമത്തില് പങ്കെടുക്കുമെന്ന് ടെര്ജെ ഉറപ്പു നല്കി.
കൊച്ചിയില് സംസ്ഥാന സര്ക്കാര് ആരംഭിക്കുന്ന മറൈന് ക്ലസ്റ്ററുമായി സഹകരിക്കണമെന്ന വ്യവസായ മന്ത്രി പി രാജീവിന്റെ അഭ്യര്ത്ഥനയോട് അനൂകൂലമായാണ് സി ഇ ഒ പ്രതികരിച്ചത്. മറൈന് മേഖലയില് കാര്ബണ് ബഹിര്ഗമനം പൂജ്യമാക്കുന്നതിന് ആവശ്യമായ സാങ്കേതിക പിന്തുണ നല്കുന്ന കമ്പനിയാണ്.
കേരളത്തിലേക്ക് പ്രവര്ത്തനം വ്യാപിപ്പിക്കാന് പ്രമുഖ ഇലക്ട്രിക് ബാറ്ററി നിര്മ്മിതാക്കളായ കോര്വസ് എനര്ജി താല്പര്യം പ്രകടിപ്പിച്ചു.
റോബോട്ടിക് സംവിധാനത്തോടെ പ്രവര്ത്തിക്കുന്ന അത്യാധുനിക ബാറ്ററി നിര്മ്മാണ ഫാക്ടറി വ്യവസായ മന്ത്രി പി രാജീവ്, പ്രിന്സിപ്പല് സെക്രട്ടറി സുമന് ബില്ല, ഊര്ജ്ജ സെക്രട്ടറി ജ്യോതിലാല് എന്നിവര് സന്ദര്ശിച്ചു.















