സ്റ്റോക് ഹോ> സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരി ആനി ഏര്‍ണോയ്ക്ക്.വ്യക്തിപരമായ ഓര്‍മകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്കാരങ്ങളാണ് അവരുടെ കൃതികളെന്ന് നൊബേല്‍ പുരസ്കാര സമിതി വിലയിരുത്തി.
1974-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ആത്മകഥാപരമായ നോവല്‍ ക്ലീന്‍ഡ് ഔട്ട് ആണ് ആദ്യ കൃതി. എ മാന്‍സ് പ്ലേയ്സ്, എ വുമണ്‍സ് സ്റ്റോറി, സിംപിള്‍ പാഷന് തുടങ്ങിയ കൃതികള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി.
സാഹിത്യ അധ്യാപികയായ ആനി ഏര്ണോയുടെ മിക്കവാറും കൃതികള്‍ ആത്മകഥാപരമാണ്.