ന്യൂഡൽഹി> രാജ്യദ്രോഹക്കേസിൽ രണ്ടുവർഷത്തോളമായി ജയിലിൽ കഴയുന്ന ജവഹർലാൽ നെഹ്റു സർവകലാശാല ഗവേഷക വിദ്യാർഥി ഷർജീൽ ഇമാമിന് ജാമ്യം. വിചാരണക്കോടതിതാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ചില കേസുകളിൽ കൂടി ജാമ്യം ലഭിക്കേണ്ടതിനാൽ ജയിലിൽ തുടരണം. വടക്ക് കിഴക്കൻ ഡൽഹി കലാപത്തിന് ഇമാമിന്റെ പ്രസംഗങ്ങൾ കാരണമായെന്ന് കാട്ടി 2020ൽ ബീഹാറിൽ നിന്നായിരുന്നു അറസ്റ്റ്.
രാജ്യദോഹം , സമുദായങ്ങൾക്കിടയിൽ സ്പർദ്ദ വളർത്തൽ തുടങ്ങിയവയാണ് കുറ്റങ്ങൾ. നിലവിൽ സുപ്രീംകോടതി ഉത്തരവോടെ രാജ്യദോഹക്കുറ്റം മരവിപ്പിച്ചിരിക്കുകയാണ്. മതസ്പർദ്ദ വളർത്തിയതിന് ലഭിക്കാവുന്ന ശിക്ഷ പരമാവധി മൂന്നുവർഷം തടവാണ്. ഇതിന്റെ പകുതിയിലധികം കസ്റ്റഡിയിൽ ഷാർജീൽ അനുഭവിച്ചുവെന്നും അതിനാൽ ജാമ്യം നൽകുകയാണെന്നും ഉത്തരവിൽ പറയുന്നു. നേരത്തെ ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് വിചാരക്കോടതിക്ക് നിർദേശം നൽകിയിരുന്നു.