കൊച്ചി > സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമായ മേ ഹൂം മൂസ തീയറ്ററുകളിലേയ്ക്ക്. ചിത്രത്തിന്റെ സഹനിര്മാതാവായ കോണ്ഫിഡന്റ് ഗ്രൂപ്പ് സാരഥി ഡോ. സി ജെ റോയ് നിര്മിക്കുന്ന പത്താമത് ചിത്രം കൂടിയാണ് മേ ഹൂം മൂസ. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന അഞ്ചാമത് ചിത്രത്തിന്റെ മറ്റൊരു നിര്മാതാവ് തോമസ് തിരുവല്ല ഫിലിംസിന്റെ തോമസ് തിരുവല്ലയാണ്. സുരേഷ് ഗോപിയ്ക്കൊപ്പം സൈജു കുറുപ്പ്, പൂനം ബജ്വ, ഹരീഷ് കണാരന്, സലിംകുമാര്, മേജര് രവി, മിഥുന് രമേഷ്, ശ്രിന്ദ, തുടങ്ങിയവരും ചിത്രത്തില് അണിനിരക്കുന്നുണ്ട്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം.
വാഗാ അതിര്ത്തി, ജയ്പൂര്, അമൃത് സര്, ഗുജറാത്ത്, ഗാര്ഗില് എന്നിവിടങ്ങൡും കേരളത്തിലും തമിഴ്നാട്ടിലുമായാണ് മേ ഹൂം മൂസ ചിത്രീകരിച്ചതെന്ന് ഡോ. സി ജെ റോയ് പറഞ്ഞു. കാര്ഗില് യുദ്ധത്തില് മരിച്ചെന്ന് തെറ്റിദ്ധരിക്കപ്പെട്ട ഒരു മുന് സൈനിക ഉദ്യോസ്ഥന്റെ കഥയാണ് മേ ഹൂം മൂസ. ഒപ്പം നര്മവും വൈകാരികമുഹൂര്ത്തങ്ങളും ദേശസ്നേഹവും സാമൂഹ്യസന്ദേശങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.
16 വര്ഷത്തെ പ്രവര്ത്തനപാരമ്പര്യമുള്ള കോണ്ഫിഡന്റ് ഗ്രൂപ്പ് റിയല് എസ്റ്റേറ്റ് രംഗത്ത് കേരളത്തിലും മിഡ്ല് ഈസ്റ്റിലും മുന്നിര സാന്നിധ്യമാണ്. റിയല് എസ്റ്റേറ്റിനു പുറമെ വിനോദം, വിദ്യാഭ്യാസം, ഗോള്ഫ് കോഴ്സ്, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിലും ഗ്രൂപ്പ് സജീവമാണ്. മരയ്ക്കാര് അറബിക്കടലിന്റെ സിംഹം, കാസനോവ, ലേഡീസ് ആന്ഡ് ജെന്റില്മാന് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുള്പ്പെടെ കോണ്ഫിഡന്റ് ഗ്രൂപ്പ് നിര്മിക്കുന്ന പത്താമത് ചിത്രമാണ് മേ ഹൂം മൂസ. വിനോദരംഗത്ത് ബിഗ് ബോസ് മലയാളം, സറ്റാര് സിംഗര്, തുടങ്ങിയ പരിപാടികളും ഗ്രൂപ്പ് സ്പോണ്സര് ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ലോകകപ്പ് ക്രിക്കറ്റില് 2016ല് ശ്രീലങ്കന് ടീമിനേയും 2013, 14 വര്ഷങ്ങളില്വെസ്റ്റ് ഇന്ഡീസിനേയും ഗ്രൂപ്പ് സ്പോണ്സര് ചെയ്തിട്ടുണ്ട്. മോഹന്ലാലിനെ നായകനാക്കി ഡോ. സി ജെ റോയ് രണ്ട് ചിത്രങ്ങള് ഉടന് പ്രഖ്യാപിക്കുമെന്നും ഗ്രൂപ്പിന്റെ വാര്ത്താക്കുറിപ്പില് അറിയിച്ചു.