ന്യൂഡൽഹി> അവിവാഹിതരോ വിവാഹിതരോ ആയ എല്ലാ സ്ത്രീകൾക്കും സുരക്ഷിതവും നിയമപരവുമായ ഗർഭച്ഛിദ്രത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി. വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വ്യത്യാസം ഭരണഘടനാ വിരുദ്ധമാണ്. ഭർത്താവിന്റെ ലെെംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നും ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധിന്യായത്തിൽ പറഞ്ഞു.
അവിവാഹിതരായ സ്ത്രീകൾക്കും 20-24 ആഴ്ചയ്ക്കുള്ളിൽ ഗർഭഛിദ്രം നടത്താൻ അർഹതയുണ്ട്. പരസ്പര സമ്മതത്തോടെ ലിവിങ് ടുഗതർ ബന്ധത്തിൽനിന്ന് ഗർഭം ധരിക്കുന്ന അവിവാഹിതരായ സ്ത്രീകളെ മെഡിക്കൽ ടെർമിനേഷൻ പ്രഗനൻസി നിയമത്തിൽനിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.