തിരുവനന്തപുരം
കെഎസ്എഫ്ഇയിൽ 388 പേർക്കുകൂടി ജൂനിയർ അസിസ്റ്റന്റായി നിയമനം. അഞ്ചുപേർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നിയമന ഉത്തരവ് നൽകി. കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, എംഡി വി പി സുബ്രഹ്മണ്യൻ, ലെയ്സൺ ഓഫീസർ ഗോപാലകൃഷ്ണൻനായർ, കവിത രാജ് എന്നിവരും സന്നിഹിതരായി.
പിഎസ്സി വഴി കൂടുതൽ പേർക്ക് നിയമനം നൽകുന്ന പൊതുമേഖലാ സ്ഥാപനമായി കെഎസ്എഫ്ഇ മാറി. ഈ സർക്കാർ ചുമതലയേറ്റശേഷം 1171 പേർക്ക് കെഎസ്എഫ്ഇയിൽ സ്ഥിരം നിയമനം നൽകിയതായി കെ വരദരാജൻ പറഞ്ഞു. ഈ വർഷം കുറഞ്ഞത് 250 പേർക്കുകൂടി നിയമനം നൽകും. 20 ശാഖകൂടി ഈ വർഷം തുറക്കും. 20 ചെറുകിട ശാഖ തുറക്കുന്നതിനും തുടക്കമായതായി വരദരാജൻ പറഞ്ഞു.