മൂവാറ്റുപുഴ
പോപ്പുലർ ഫ്രണ്ടുകാർ ആക്രമിച്ച് കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിൽ താൻ ഇരയായതിനാൽ ആ സംഘടനയെ നിരോധിച്ചത് സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് പ്രൊഫ. ടി ജെ ജോസഫ് പറഞ്ഞു.
രാഷ്ടീയ–- മത–- സാംസ്കാരിക നേതാക്കൾ, പൗരപ്രമുഖർ തുടങ്ങിയവരുടെ നിഷ്പക്ഷ അഭിപ്രായമുണ്ടാകും.അവർ പ്രതികരിക്കട്ടെ.
അതുകൊണ്ട് ഇപ്പോൾ പ്രത്യേക അഭിപ്രായം പറയുന്നത് ഹിതകരമല്ലെന്നും അദ്ദേഹം പറഞ്ഞു.