തിരുവനന്തപുരം> പാർടിയിൽ പ്രായപരിധി നടപ്പാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ൻ . മുതിർന്ന നേതാവ് സി ദിവാകരനുള്ള മറുപടിയായാണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രായപരിധി തീരുമാനിച്ചത് ദേശീയ കൗൺസിൽ ആണ്. ചിലരെ വെട്ടാൻ ആണ് പ്രായപരിധി എന്ന ആരോപണത്തിന് മറുപടി പറയേണ്ടത് ദേശീയ സെക്രട്ടറിയാണ്. പ്രായംകൊണ്ട് താൻ ജുനിയർ ആണ്.എന്നാൽ സംഘടനയിൽ അങ്ങിനെയല്ല. കേരളത്തിൽ നടപ്പാക്കും എന്ന് പറഞ്ഞ കാര്യം നടപ്പാക്കിയിരിക്കുമ. സെക്രട്ടറി സ്ഥാനത്തേക്ക് മൽസരം ഉണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് സമ്മേളനം ആണെന്നും കാനം പറഞ്ഞു.