ഹവാന
കുടുംബനിയമങ്ങൾ ഉടച്ചുവാർക്കാൻ ലക്ഷ്യമിട്ട് ക്യൂബയിൽ നടന്ന ഹിതപരിശോധനയ്ക്ക് ജനങ്ങളുടെ അംഗീകാരം. 66.87 ശതമാനം പേർ ഹിതപരിശോധനയെ അനുകൂലിച്ചതായി ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ അധ്യക്ഷ അലിദ ബൽസെയ്റോ അറിയിച്ചു. ഏതാനും മേഖലകളിലെ പരിശോധനാഫലം പുറത്തുവരാനുണ്ട്. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും കൂടുതൽ അവകാശങ്ങളും പരിഗണനയും നൽകുന്നതാണ് പുതിയ നിയമം.
സ്വവർഗ വിവാഹത്തിന് അനുമതി, ശൈശവ വിവാഹ നിരോധനം, വിവാഹമോചനത്തിന്റെ സാഹചര്യത്തിൽ കുട്ടികളുടെ സംരക്ഷണം തുടങ്ങിയവ ഉറപ്പാക്കുന്നതാണ് നിയമം.