ടോക്യോ
കൊല്ലപ്പെട്ട ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ ഔദ്യോഗിക ശവസംസ്കാര ചടങ്ങുകള്‍ ചൊവ്വാഴ്ച നടക്കും. ചടങ്ങില്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദോ അനുസ്മരണ സന്ദേശം നല്‍കും. ജപ്പാനിലെ രാജകുടുംബവും ആദരാഞ്ജലിയര്‍പ്പിക്കും. അബെയുടെ ഭൗതികാവശിഷ്ടങ്ങള്ക്കു മുന്നില്‍ പുഷ്പചക്രം സമര്‍പ്പിച്ച് അന്തിമോപചാരമര്പ്പിക്കുന്നതോടെ ചടങ്ങുകള്‍ സമാപിക്കും.
ടോക്യോയില്‍ നടക്കുന്ന ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമടക്കം 217 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ജൂലൈ എട്ടിന് നാരെ നഗരത്തില്‍വച്ചാണ് അബെ വെടിയേറ്റ് മരിച്ചത്.