ചെറുതോണി> രക്തസാക്ഷി ധീരജ് രാജേന്ദ്രന് കുടുംബസഹായനിധി തിങ്കൾ പകല് 11ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. ഹുണ്ടിക പിരിവിലൂടെ ഇടുക്കി ജില്ലാ കമ്മിറ്റി സമാഹരിച്ച തുകയാണ് ധീരജിന്റെ കുടുംബത്തിന് കൈമാറുക. ആക്രമണത്തിൽ പരിക്കേറ്റ എൻജിനിയറിങ് കോളേജ് വിദ്യാർഥികളായ അമലിനും അഭിജിത്തിനും തുടർവിദ്യാഭ്യാസ സഹായവും കൈമാറും.
ജനുവരി 10നാണ് യൂത്ത് കോണ്ഗ്രസ് ക്രിമിനല്സംഘം ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത്. കണ്ണൂർ തളിപ്പറമ്പ് തൃഛംബരത്തെ വീട്ടിൽ മൃതദേഹം സംസ്കരിക്കാൻ സാഹചര്യമില്ലാത്തിനാൽ സിപിഐ എം വിലയ്ക്കുവാങ്ങിയ എട്ടുസെന്റിലാണ് ചിതയൊരുങ്ങിയത്. അവിടെ ധീരജിന് സ്മാരകം ഉയരും.