കണ്ണൂർ> കോവിഡ് പ്രതിസന്ധിയിലും കണ്ണൂർ എഡിഷൻ പരിധിയിൽ വരിക്കാരുടെ എണ്ണമുയർത്തി രണ്ടാമത്തെ പത്രമായി ദേശാഭിമാനി. സംസ്ഥാനത്ത് 2019 നേക്കാൾ 54, 237 കോപ്പി ദേശാഭിമാനിക്ക് 2022ൽ വർധിച്ചുവെന്നാണ് ഓഡിറ്റ് ബ്യൂറോ സർക്കുലേഷൻ (എബിസി)ന്റെ റിപ്പോർട്ടിലുള്ളത്.
കണ്ണൂർ എഡിഷനിൽ 1,17,452 കോപ്പിയാണുള്ളത്. ഒന്നാംസ്ഥാനത്തുള്ള പത്രത്തേക്കാൾ 33,855 കോപ്പിയുടെ വ്യത്യാസം. ദേശാഭിമാനിക്ക് പിന്നിലുള്ള പത്രത്തിന് 1,10,378 കോപ്പിയാണുള്ളത്. ഒരേസമയം സിപിഐ എം മുഖപത്രമായും പൊതുപത്രമായും വായനക്കാരിലെത്താൻ ദേശാഭിമാനിക്ക് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഈ മുന്നേറ്റം.