ഹിസാർ> ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ കൊലപാതകത്തിനുപിന്നിൽ ബിജെപി മുന്‍എംഎല്‍എ കുൽദീപ് ബിഷ്ണോയ് ആണെന്ന് കുടുംബം. ഹിസാറിൽ നടന്ന ഖാപ് പഞ്ചായത്തിലാണ് സൊണാലിയുടെ സഹോദരൻ റിങ്കു ധാക്ക കുൽദീപ് ബിഷ്ണോയിക്കുനേരെ ആരോപണമുന്നയിച്ചത്. കുൽദീപിന്റെ ഭാഗംകൂടി കേൾക്കാൾ തീരുമാനിച്ചതായി ഖാപ് പഞ്ചായത്ത് വക്താവ് പറഞ്ഞു.
കുൽദീപിന് കൊലപാതകത്തിൽ പങ്കുണ്ടെന്നും ഗോവ പൊലീസ് വേണ്ടരീതിയിൽ കേസ് അന്വേഷിച്ചില്ലെന്നും സൊണാലിയുടെ കുടുംബം ആരോപിച്ചു. ആഗസ്ത് 23നാണ് സൊണാലി ഫോഗട്ട് ഗോവയിൽ കൊല്ലപ്പെട്ടത്.