മലപ്പുറം
സ്കൂൾ വിദ്യാഭ്യാസമേഖലയിലെ മികവ് ലക്ഷ്യമിട്ട് ഖാദർ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിനെതിരെ മുസ്ലിംലീഗ്. പഠനസമയം നേരത്തെയാക്കാനുള്ള നിർദേശം നടപ്പാക്കരുതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽസെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത് മദ്രസാപഠനത്തെ ബാധിക്കും. രാവിലെ ഏഴുമുതൽ മതപഠനത്തിനുള്ള സമയമാണ്.
മതപഠനം ഇല്ലാതായാൽ മൂല്യബോധം തകരുമെന്നും സലാം പറഞ്ഞു. ലോകത്ത് പലയിടത്തും കേരളത്തിൽ ചില സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനസമയം നേരത്തെയാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അത് അംഗീകരിച്ച സലാം മുസ്ലിംലീഗ് കേരളത്തിൽ എന്തുകൊണ്ട് എതിർക്കുന്നു എന്ന് കൃത്യമായി പറയാനും തയ്യാറായില്ല.