കൊച്ചി> കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇല്ലെന്ന കാര്യത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് രാഹുൽ ഗാന്ധി. തന്റെ നിലപാട് കോൺഗ്രസ് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിക്കാൻ താൽപര്യമില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷപദം ചരിത്രപരമായ സ്ഥാനമാണ്. ഇന്ത്യയുടെ ആദർശത്തിന്റെ പ്രതിരൂപമാണ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം. അധ്യക്ഷൻ ആരായാലും അത് ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിചേർത്തു.