കൊച്ചി> രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എറണാകുളത്തെത്തുമ്പോൾ വരവേൽക്കാനുള്ള കോൺഗ്രസ് പ്രചരണ ബോർഡിൽ വി ഡി സവർക്കറും. ചെങ്ങമനാട് പഞ്ചായത്തിലെ അത്താണിയിൽ കോൺഗ്രസ് പ്രവർത്തകർ വെച്ച പ്രചരണ ബോർഡിലാണ് ഗാന്ധിഘാതകനായ സവർക്കറുമുള്ളത്.
പ്രദേശത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് സവർക്കറുടെ ചിത്രമടങ്ങിയ ബോർഡ് സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ കോൺഗ്രസ് പ്രവർത്തകർ സവക്കറിന് പകരം ഗാന്ധി ചിത്രം ബോർഡിൽ സ്ഥാപിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി.