ബില്ലുകൾ അനിശ്ചിതമായി പിടിച്ചുവയ്ക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ലോക്സഭ മുൻസെക്രട്ടറി ജനറൽ പി ഡി ടി ആചാരി പറഞ്ഞു. നിയമനിർമാണം നിയമസഭയുടെ ഭരണഘടനാചുമതലയാണ്. അത് പൂർത്തിയാകുന്നത് ഗവർണറുടെ അംഗീകാരത്തോടെയാണ്. ആ അംഗീകാരം നിഷേധിക്കുന്നത് നിയമസഭയുടെ പ്രസക്തിതന്നെ ചോദ്യം ചെയ്യുന്നതാണ്. ഭരണഘടന പറയുന്ന മാർഗങ്ങളിലൊന്ന് കാലതാമസമില്ലാതെ എടുക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.