കേരള ഗവർണറുടെ നടപടി തീർത്തും ഒഴിവാക്കേണ്ടിയിരുന്നതാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി കെ എ നായർ പറഞ്ഞു. ഭരണഘടനാപദവിയിലിരിക്കുന്ന വ്യക്തി രാഷ്ട്രീയത്തിനുപരിയായിനിന്ന് നാടിന്റെ നന്മയ്ക്കാണ് പ്രവർത്തിക്കേണ്ടത്. അതിനുപകരം വിവാദങ്ങൾ വിളിച്ചുവരുത്തുന്നത് വേദനാജനകമാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുമായി സംഘട്ടനത്തിലേർപ്പെടുന്നത് ജനാധിപത്യസംവിധാനത്തിന് യോജിച്ചതല്ല. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സർക്കാരുമായി നല്ല ബന്ധത്തിലാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.