ന്യൂഡൽഹി
രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃരീതിയെ വിമർശിച്ച് ഹിമാചൽ പ്രദേശ് പിസിസി പ്രസിഡന്റ് പ്രതിഭ സിങ്. മുതിർന്ന നേതാക്കളെ കാണാനോ സംസാരിക്കാനോ രാഹുലോ പ്രിയങ്കയോ താൽപ്പര്യപ്പെടുന്നില്ലെന്ന് പ്രതിഭ വാർത്താപോർട്ടലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. കോൺഗ്രസ് ദുർബലപ്പെടാൻ രാഹുലിന്റെ ഈ സമീപനം കാരണമായെന്നും പ്രതിഭ കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയാണ് പ്രതിഭ.
ഗുലാംനബി പാർടി വിട്ടത് അവഗണനമൂലമാണ്.ആനന്ദ് ശർമയെപ്പോലുള്ള നേതാക്കളും അതൃപ്തരാണ്. പാർടിക്കുവേണ്ടി കൂടുതൽ സമയം ചെലവഴിക്കണോ എന്ന് അദ്ദേഹം തീരുമാനിക്കണം. അതിന് തയ്യാറല്ലെങ്കിൽ ആ സ്ഥാനത്തേക്ക് കടന്നുവരാൻ പ്രാപ്തിയുള്ള നിരവധി നേതാക്കളുണ്ട്–- പ്രതിഭ പറഞ്ഞു.