ലണ്ടൻ
ഇരുപത് വർഷത്തെ ക്രിക്കറ്റ് ജീവിതം ജൂലൻ ഗോസ്വാമി അവസാനിപ്പിക്കുന്നു. ഇംഗ്ലണ്ടിനെതിരായി ഇന്ന് ആരംഭിക്കുന്ന ഏകദിന പരമ്പരയോടെ മുപ്പത്തൊമ്പതുകാരി ഇന്ത്യൻ കുപ്പായമൂരും. 24നാണ് അവസാന കളി. 2002ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു പേസറുടെ അരങ്ങേറ്റം. 201 ഏകദിനത്തിലും, 68 ട്വന്റി–-20യിലും 12 ടെസ്റ്റിലും കളിച്ചു. ആകെ 352 വിക്കറ്റുണ്ട്. ട്വന്റി–-20 പരമ്പരയിൽ തോറ്റാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യ എത്തുന്നത്. പകൽ മൂന്നരയ്ക്കാണ് കളി.