ബിഷ്കേക്ക്
കിര്‍ഗിസ്ഥാന്‍ തജികിസ്ഥാന്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. 87 പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തല്‍ കരാറുണ്ടായിരുന്നിട്ടും ഷെല്ലാക്രമണം അടക്കമുണ്ടായതായി ഇരുരാജ്യവും ആരോപിച്ചു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അതിര്‍ത്തിത്തര്‍ക്കമാണ് സംഘര്‍ഷത്തിന്റെ കാരണം. ഉസ്ബെസ്ഥിനാല് നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍, പ്രദേശത്ത് വെടിനിര്‍ത്തലിന് ഉത്തരവിടാനും സൈന്യത്തെ പിന്‍വലിക്കാനും കിര്‍ഗിസ് പ്രസിഡന്റ് സാദിര്‍ ജാപ്പറോവും തജിക് പ്രസിഡന്റ് ഇമൗലി റാഖ്മോനും തീരുമാനിച്ചതായി കിര്‍ഗിസ് പ്രസിഡന്റ് ഓഫീസ് അറിയിച്ചു. സംഘര്‍ഷ മേഖലയില്‍നിന്ന് 136,000 പേരെ ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു..