തെഹ്റാന്
പൊതുയിടത്ത് തലമറച്ചില്ലെന്ന കാരണത്തില് ഇറാനില് പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരിച്ചു. പൊലീസ് മര്ദനത്തെ തുടര്ന്ന് അബോധാവസ്ഥയിലായ മഹ്സ ആമിന (22) ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച മരിച്ചത്. ഉത്തരവാദികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും മനുഷ്യാവകാശ പ്രവര്ത്തകരും രംഗത്തെത്തി.
ചൊവ്വാഴ്ച കുടുംബത്തിനൊപ്പം തെഹ്റാനിലെത്തിയ യുവതിയെ ശരിയായ രീതിയില് വസ്ത്രം ധരിച്ചില്ലെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ഇറാനില് മതപരമായ രീതിയിലുള്ള വസ്ത്രധാരണം ഉറപ്പുവരുത്താന് ചുമതലയുള്ള പൊലീസിലെ ഗൈഡന്സ് പട്രോളാണ് മഹ്സയെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനില് വച്ച് തലയ്ക്കേറ്റ അടിയെതുടര്ന്നാണ് യുവതി അബോധാവസ്ഥയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. എന്നാല് ഉപദ്രവിച്ചിട്ടില്ലെന്നും പെണ്കുട്ടി കുഴഞ്ഞുവീഴകുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.മഹ്സയുടെ സംസ്കാര ചടങ്ങുകള്ക്ക് ശേഷം ഗവര്ണറുടെ വസതിക്ക് മുമ്പില് നടന്ന പ്രതിഷേധ റാലിക്ക് നേരെ പൊലീസ് കണ്ണീര്വാതകം പ്രയോഗിച്ചു.