ആലപ്പുഴ> ജില്ലയിലെ സ്പാറ്റൊ അംഗങ്ങളുടെ കുടുംബസംഗമവും സാംസ്കാരിക പരിപാടികളും ചേര്ത്തല വുഡ് ലാന്റ്സ് ഓഡിറ്റോറിയത്തില് വെച്ച് ഇന്ന് നടന്നു.പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഫീസര്മാരുടെ സംഘടനയാണ് സ്റ്റേറ്റ് പബ്ലിക് സെക്റ്റര് ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേര്സ് ഫെഡറേഷന്(സ്പാറ്റൊ). ജില്ലകള് തോറും നടത്തുന്ന കുടുംബസംഗമമാണ് സമന്വയ 2022.
സംസ്ഥാന സെക്രട്ടറിയും കേരള പൊതുമേഖല സ്ഥാപനമായ KSCCPL ന്റെ മാനേജിങ് ഡയറക്ടറുമായ ആനക്കൈ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവി സി. എസ്. രാജേഷ് മുഖ്യാതിഥിയായി.സംസ്ഥാന പ്രസിഡന്റും വനിതാ വികസന കോര്പ്പറേഷന് മാനേജിങ് ഡയറക്റ്ററുമായ വി. സി ബിന്ദു ആശംസകള് അറിയിച്ചു.
സ്പാറ്റൊ ജില്ലാപ്രസിഡന്റ് മോഹന്ദാസിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് സെക്രട്ടറി അനില്കുമാര് സ്വാഗതവും സ്വാഗതസംഘം കണ്വീനര് കെ. കെ. അബ്ബാസ് നന്ദിയും പറഞ്ഞു.
കേന്ദ്രസര്ക്കാര് പൊതുമേഖല വിറ്റഴിക്കുമ്പോള് കേരളം പൊതുമേഖലയുടെനിലനില്പ്പിനായ് ധീരമായ പരിപാടികളുമായി മുന്നോട്ടുപോകുകയാന്നെന്ന് ഉദ്ഘാടന പ്രസംഗത്തില് സ്പാറ്റൊ ജനറല് സെക്രട്ടറി പറഞ്ഞു. പൊതുമേഖലയുടെ നിലനില്പ്പിനു സ്പാറ്റൊയുടെ സജീവ പ്രവര്ത്തനം അനിവാര്യമാണെണ് അദ്ദേഹം ചൂണ്ടിക്കാട്ടി.