തിരുവനന്തപുരം> റോഡിന് കുറുകെ അനുമതിയില്ലാതെ സ്ഥാപിച്ച ആര്‍ച്ച് അശ്രദ്ധയോടെ അഴിച്ചിട്ടത് ദേഹത്ത് വീണ് ബൈക്ക് യാത്രികരായ അമ്മയും മകളും അപകടത്തില്‍ പെട്ടു.സംഭവത്തില്‍ പൂഴിക്കുന്ന് സ്വദേശികളായ ലേഖയ്ക്കും മകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും വിഷയത്തില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നാണ് അപകടത്തില്‍പ്പെട്ടവരുടെ പരാതി.
വാഹനഗതാഗതം തടസ്സപ്പെടുത്താതെ ആര്‍ച്ച് അഴിച്ച് മാറ്റിയതാണ് അപകടത്തിന് കാരണമായത്. അഴിച്ച് മാറ്റുമ്പോള്‍ നിരവധി വാഹനങ്ങള്‍ താഴെകൂടി കടന്ന് പോവുന്നത് ദൃശ്യങ്ങളില്‍ കാണം. ഇതിനിടെ ബൈക്കില്‍ കടന്ന് പോവുകയായിരുന്ന ലേഖയ്ക്കും മകള്‍ക്കും മേലേയ്ക്ക് ആര്‍ച്ച് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലേഖയുടെ ചുണ്ട് മുതല്‍ താടി വരെ മുറിഞ്ഞുപോയ നിലയിലായിരുന്നു. ശ്വാസ കോശത്തിനും പരിക്കേറ്റിട്ടുണ്ട്. മകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.