ന്യൂഡല്‍ഹി> മലയാളി വിദ്യാര്‍ഥിയെ ഗുവഹത്തി ഐഐടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബി ടെക് വിദ്യാര്‍ഥി സൂര്യ നാരായണ്‍ പ്രേംകിഷോര്‍ ആണ് മരിച്ചത്.
ഉമിയം ഹോസ്റ്റലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിയ നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.വിദ്യാര്‍ഥയുടെ കുടുംബത്തെ വിവരം അറിയിച്ചതായി ഗുവഹത്തി ഐഐടി പറഞ്ഞു . ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു .