തിരുവനന്തപുരം> ഗവർണർക്ക് പ്രതീക്ഷിച്ചത് കിട്ടാത്തതിലുള്ള മോഹഭംഗമാണെന്നും തെറ്റായ ആശയങ്ങള് മാധ്യമങ്ങള്ക്ക് മുന്നില് പ്രചരിപ്പിക്കുകയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു.
ഭരണഘടനപരമായ രീതിയിലാണോ ഗവര്ണറുടെ പ്രവര്ത്തനം എന്ന് ജനങ്ങള് സംശയിക്കുന്നു. ചരിത്ര വസ്തുതകള് കാണാതെ ഗവര്ണര് വില കുറഞ്ഞ നിലപാട് സ്വീകരിക്കുകയാണ്. കണ്ണൂരിൽ വധശ്രമം നടന്നുവെന്നാണ് പറയുന്നത്.വയോധികനായ പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബ് ചരിത്ര കോൺഗ്രസ് വേദിയിൽവെച്ച് ഗവർണറെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് പറയുന്നതിൽ എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് ജനങ്ങൾക്ക് മനസിലാകും. ഇനി അതിന് തെളിവുണ്ട് എങ്കില് പരിശോധിക്കാന് തയ്യാറാണ്. ചരിത്രകാരനും കണ്ണൂർ യൂണിവേഴ്സിറ്റി വിസിയുമായ രവീന്ദ്രൻ ഗേപിനാഥിനെതിരെ അനാവശ്യ വിവാദങ്ങളാണ് ഗവർണറുണ്ടാക്കുന്നത്.
മാർക്സും മാർക്സിസവും ലോകത്താകെ പ്രയോഗിക്കാൻ കഴിയുന്ന ദൾശനമാണ്. ആതിനനുസരിച്ച് പ്രവർത്തിക്കുന്ന പാർടികളും ലോകത്താകെയുണ്ട്. ഇന്ത്യയിൽ കോൺഗ്രസ് രൂപടുന്നതിന് മുന്നേ മാർക്സ് ഇന്ത്യയെകുറിച്ച് പറഞ്ഞുവെച്ചിട്ടുണ്ട്. ഒന്നാം സ്വതന്ത്ര്യസമരത്തെയും ഇന്ത്യയിലെ ജാതി വ്യവസ്ഥയേയും കുറിച്ചെല്ലാം മാർക്സ് പറഞ്ഞുവെച്ചിട്ടുണ്ട്. ഇതൊന്നും മനസിലാക്കാതെയല്ല ഗവർണർ പലതും പറയുന്നത്. ജനം പെട്ടെന്ന് കേൾക്കുമ്പോൾ തെറ്റിദ്ധരിക്കണം എന്ന കരുതി പറയുകയാണ്.
ഗവര്ണര് തെറ്റായ പ്രചരണങ്ങളാണ് നടത്തുന്നത്. ഗവർണർ എന്ന നിലയിലുള്ള സമചിത്തത ഗവർണർ കാണിക്കുന്നില്ല. സര്ക്കാരിനും യൂണിവേഴ്സിറ്റിക്കും എതിരായി തെറ്റായ പ്രചാരവേലകൾ ആണ് നടത്തുന്നത്. പദവിക്ക് അനുയോജ്യമല്ലാത്ത സമീപനമാണത്. ഗവര്ണര് പദവിയോട് ഭരണഘടനാപരമായ ആദരവ് പുലര്ത്തുന്നതാണ് സര്ക്കാര് നിലപാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.