ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍കലാശാല നിയമന വിവാദത്തില്‍ ഗവര്‍ണറുടെ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഇതില്‍ പരം അസംബന്ധം പറയാന്‍ ആര്‍ക്കും കഴിയില്ലെന്നും ഗവര്‍ണര്‍ ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് സംസാരിക്കണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പേഴ്സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതെ നടക്കുമോയെന്ന ഗവര്‍ണറുടെ പ്രസ്താവനയാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.