വയലാർ>പഞ്ചായത്ത് 12- –-ാം വാർഡിൽ കുടുംബശ്രീ അംഗങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ വിളയിച്ച സൂര്യകാന്തിത്തോട്ടം പ്രദർശനത്തിനായി ഒരുങ്ങുന്നു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം ജി നായരുടെ നേതൃത്വത്തിലാണ് 11 അംഗ സംഘം പട്ടശേരി ജോയിയുടെ 40 സെന്റ് പുരയിടത്തിൽ കൃഷി തുടങ്ങിയത്. മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി അധ്യക്ഷയായി.
കഞ്ഞിക്കുഴിയിലെ സൂര്യകാന്തി ഫെയിം കർഷകൻ സുജിത്തിന്റെയും കൃഷിവകുപ്പിന്റെയും മാർഗനിർദേശങ്ങൾക്കനുസരിച്ച് ജൈവവളമുപയോഗിച്ചായിരുന്നു കൃഷി. വിത്തിനും വളത്തിനും വേണ്ട ചെലവുകൾ പഞ്ചായത്തംഗവും എഡിഎസ് അംഗങ്ങളും ചേർന്നെടുത്തു. എല്ലാ ചെടികളും ചേർത്താണ് വച്ചത്. പൂ വിരിഞ്ഞതോടെ തോട്ടം നയനമനോഹരമായി. അടുത്ത ദിവസങ്ങളിൽ തോട്ടം പ്രദർശനം തുടങ്ങുമെന്ന് വാർഡംഗം കൂടിയായ എം ജി നായർ പറഞ്ഞു.















