ന്യൂഡല്‍ഹി> ദൈവത്തിന്റെ അനുമതിയോടെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്ന് മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്.”തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍നിന്നു പുറത്തുപോകില്ലെന്നു പ്രതിജ്ഞയെടുത്തിരുന്നു എന്നത് ശരിയാണ്. എന്നാല്‍ വീണ്ടും ക്ഷേത്രത്തില്‍ പോയി ദൈവത്തെ സമീപിച്ചു കോണ്‍ഗ്രസ് വിടുന്നതിനെക്കുറിച്ചു ചോദിച്ചു. മികച്ചതെന്നു തോന്നുന്നതു ചെയ്യൂ എന്നാണു ദൈവം പറഞ്ഞത്” – കാമത്ത് പറഞ്ഞു.
കോണ്‍ഗ്രസ് വിടില്ലെന്ന് വിശുദ്ധ ഗ്രന്ഥങ്ങളിലും ഭരണഘടനയിലും തൊട്ട് പ്രതിജ്ഞ എടുത്തതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ, ദിഗംബര്‍ കാമത്ത് എന്നിവര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്.